കേന്ദ്ര ഐടി & ഇലക്ട്രോണിക്സ് വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കേരളത്തിൽ നിലവിൽ CSC സംരംഭകർ നേരിട്ടു കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഭാരതീയ കോമൺ സർവ്വീസ് സെന്റെർ വർക്കേഴ്സ് സംഘ്(BMS) സംസ്ഥാന ഭാരവാഹികളായ ആയ ശ്രീ ജിജേന്ദ്രൻ പി(സംസ്ഥാന സെക്രട്ടറി)ജഗദീശൻ പയ്യന്നൂർ(സംസ്ഥാന സെക്രട്ടറി)അഖിൽ ചന്ദ്രൻ(കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നിവർചർച്ച നടത്തി നിവേദനം നൽകി. കേരളത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ CSC കൾ അനുവദിക്കുന്നതു കൊണ്ട് VLE കൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയിൽ പ്രത്യേകം അദ്ദേഹത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരികയും. ഇത് സംബന്ധിച്ച് പരിശോധിച്ച് വേണ്ട നടപടികൾ കൈകൊള്ളാമെന്ന് ഭാരവാഹികൾക്ക് ഉറപ്പുനൽകുകയും ചെയ്തു.ബി ജെ പി സംസ്ഥാന സിക്രട്ടറി അഡ്വ: കെ.പി പ്രകാശ് ബാബു ,കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഡ്വ. വി കെ സജീവൻ എന്നിവർ ചർച്ചയിൽ സന്നിഹിതരായിരുന്നു