BCSCWS പ്രതിഷേധ ധർണ്ണ
കേന്ദ്ര പദ്ധതികൾ ജനങ്ങളിലേയ്ക്കെത്തിക്കുന്ന കോമൺ സർവ്വീസ്
സെൻററുകളുടെ പ്രവർത്തനത്തെ തകർക്കുന്ന കേരള സർക്കാരിന്റെ നിലപാട്
തിരുത്തണമെന്ന് ബി.എം.എസ്*
തീരുവനന്തപുരം
: കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോമൺ സർവ്വീസ്
സെന്ററുകളുടെ പ്രവർത്തനം തകർക്കുന്ന തരത്തിലുള്ള നയങ്ങളാണ് കേരള സർക്കാർ
കൈക്കൊള്ളുന്നത്, ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികളെയും സർക്കാർ
സർവ്വീസുകളും സാധാരണക്കാർക്ക് സൗകര്യപ്രധമായി നൽകുന്ന സി എസ് സി കളെ
അക്ഷയകൾക്കു കൊടുക്കുന്ന പരിഗണന നൽകാതെ പൊതുവിതരണ മേഖലയിലെ "വൺ നാഷൻ വൺ
റേഷൻ കാർഡ്" പോലുള്ളവയുടെ പ്രവർത്തനാനുമതി കേരളത്തിൽ അക്ഷയയ്ക്കു മാത്രമായി
നൽകുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ് കൂടാതെ തദ്ദേശസ്വയംഭരണ
സ്ഥാപനത്തിൽ നിന്നും ലഭിക്കേണ്ട പ്രവർത്തന ലൈസൻസ് സി എസ്സികൾക്ക് നൽകാത്ത
നടപടി അപലപനീയമാണെന്നും ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ.കെ.കെ വിജയകുമാർ
പറഞ്ഞു, കേരളത്തിലെ നാലായിരത്തിലധികം വരുന്ന സി എസ് സി സെന്ററുകളിൽ
പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ ഇല്ലാതാക്കുന്ന സർക്കാർ
നയങ്ങൾ പിൻവലിക്കണമെന്ന് ഭാരതീയ കോമൺ സർവ്വീസ് സെന്റർ വർക്കേഴ്സ് സംഘ് (ബി
എം എസ്) സെകട്ടറിയേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ
ആവശ്യപ്പെട്ടു.
ബി എം എസ് സംസ്ഥാന സെക്രട്ടറി ശ്രീ സിബി
വർഗ്ഗീസ്, BCSCWS സംസ്ഥാന പ്രസിഡൻറ് ശ്രീ കെ.സുധാകരൻ ജനറൽ സെക്രട്ടറി ശ്രീ
ജോബുലാൽ ടി.ജെ എന്നിവർ സംസാരിച്ചു, തിരുവനന്തപുരം Bms ജില്ലാ സെക്രട്ടറി കെ
ജയകുമാർ,തിരുവനന്തപുരം ജില്ലാ ട്രഷറർ ശ്രീ കെ വിജയകുമാർ, യൂണിയൻ സംസ്ഥാന
സെക്രട്ടറിമാരായ ശ്രീ പ്രദീപ്കുമാർ കെ.പി, ശ്രീ ജിജേന്ദ്രൻ, ശ്രീ ജഗദീശൻ,
വൈസ് പ്രസിഡൻറ് ശ്രീ ചന്ദ്രാനന്ദ കമ്മത്ത്, ട്രഷറർ ശ്രീ ശിവകുമാർ
തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.