തപാൽ സേവന രംഗത്തെ ഇടതുപക്ഷ യൂണിയനുകളുടെ ജനവിരുദ്ധ നിലപാട് തിരുത്തണം BCSCWS (BMS)




പൊതു സേവനം എന്നത് മാനുഷീകവും ധാർമികവുമായിരിക്കണമെന്നും പദ്ധതികളും സേവനങ്ങളും എല്ലാവരിലേയ്ക്കും എത്തിക്കുന്നതിൽ CSC കേന്ദ്രങ്ങൾ മാതൃകയാകേണ്ടതാണ്. CSC സെന്ററുകളോടുള്ള സർക്കാർ വിവേചനപരമായ നിലപാട് പ്രതിഷേധാർഹമാണ്, DAK mitra തപാൽ ആർ.എം.എസ് സേവനങ്ങൾ ജനോപകാര പ്രഥമായ രീതിയിൽ കോമൺ സർവ്വീസ് സെന്ററുകളൾവഴി നടപ്പിലാക്കുന്നതിനെതിരെ കേരളത്തിലെ ഇടതുപക്ഷ യൂണിയനുകളുടെ ജനവിരുദ്ധ നിലപാട് തിരുത്തേണ്ടതാണെന്നും ഭാരതീയ കോമൺ സർവ്വീസ് സെന്റർ വർക്കേഴ്സ് സംഘ് (BMS) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.എം എസ് സംസ്ഥാന ജന. സെക്രട്ടറി ശ്രീ ജീ കെ. അജിത്ത് സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ ദേശീയ സെകട്ടറി ശ്രീ വി. രാധാകൃഷ്ണൻ , സംസ്ഥാന സെക്രട്ടറി ശ്രീ സിബി വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.